Latest Recipes

പനഞ്ഞിൽ കട്ട്ലറ്റ്

പനഞ്ഞിൽ കട്ട്ലറ്റ്
By: Shahana Biju

ഹേയ്..നിങ്ങൾ ഈ പനഞ്ഞിൽ എന്ന് കേട്ടിട്ടുണ്ടോ..മീനിൻറെ മുട്ടയേ..കേട്ടിട്ടില്ലേ.. സംഭവം അടിപൊളിയാണേ..

പനഞ്ഞിൽ കട്ട്ലറ്റ്

പനഞ്ഞിൽ വേവിച്ച് പൊടിച്ചത് 200ഗ്രാം
സവാള അര കപ്പ്
പച്ചമുളക് എരിവിന് അനുസരിച്ച്
ഇഞ്ചി കൊത്തി അരിഞ്ഞത് ചെറിയ സ്പൂൺ
ഉരുളകിഴങ്ങ് പുഴുങ്ങി പൊടിച്ചത് ഒരു അര കപ്പ്
മുളക് പൊടി മഞ്ഞൾ പൊടി കുരുമുളക് പൊടി ആവശൃത്തിന്
മല്ലിഇല കുറച്ച്
മുട്ടയുടെ വെളള 2എണ്ണത്തിൻറെ
റൊട്ടിപ്പൊടി ആവശൃത്തിന്
എണ്ണ വറുക്കാൻ

ഒരു വലിയ സ്പൂൺ എണ്ണ ചൂടാകുമ്പോൾസവാള അരിഞ്ഞതും പച്ചമുളക് അരിഞ്ഞതും ഇഞ്ചിയുംവേപ്പിലയും ഇട്ട് വഴറ്റുക.
ഇതിൽ വേവിച്ച പനഞ്ഞിലും ഉരുളകിഴങ്ങ് പുഴുങ്ങി പൊടിച്ചതുംഉപ്പുംമുളക് പൊടിയും മഞ്ഞൾ പൊടിയും കുരുമുളക് പൊടിയും മല്ലി ഇലയും ചേർത്ത് വഴറ്റി ചെറിയ ഉരുളകളാക്കുക.
ഓരോ ഉരുളയും കൈ വെളളയിൽ വെച്ച് പരത്തി മുട്ടയുടെ വെളളയിൽ മുക്കി റൊട്ടി പൊടി പുരട്ടി വെളിച്ചെണ്ണയിൽ വറുത്ത് കോരുക..
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment