Latest Recipes

വെജിറ്റബിൾ കറി

വെജിറ്റബിൾ കറി 
By: Preetha Mary Thomas

ഉരുളക്കിഴങ്ങ് വലുത് 2
സവാള വലുത് 1
ബീൻസ് 5
ക്യാരറ്റ് 1
തക്കാളി 2
പച്ചമുളക് 2
ഇഞ്ചി ഒരു ചെറിയ കഷ്ണം
വെളുതുള്ളി 4 അല്ലി
മല്ലിപ്പൊടി 2ടീസ്പൂൺ
മുളകുപൊടി 1ടീസ്പൂൺ
മഞ്ഞൾ പൊടി 1/2 ടീസ്പൂൺ
ഗരംമസാല 1/2 ടീസ്പൂൺ
കുരുമുളക് പൊടി 1/4 ടീസ്പൂൺ
തേങ്ങാപ്പാൽ കട്ടിയുള്ളത് 1/2 കപ്പ്
ഉപ്പ്

ഉരുളക്കിഴങ്ങ് ,മറ്റു പച്ചക്കറികളും കുറച്ച് വലുപ്പത്തിൽ മുറിക്കുക ..
പാനിൽ ഒരു വലിയ സ്പൂൺ എണ്ണ ചൂടാകുമ്പോൾ കടുക് ,പൊട്ടിക്കുക ,
സവാള ,ചെറുതായി അരിഞ്ഞ ഇഞ്ചി ,വെളുതുള്ളി ,പച്ചമുളക്..... ഓരോന്നായി വഴററുക ....
ഇതിലേക്ക് ..ഉരുളക്കിഴങ്ങ് ,ബീൻസ് ,ക്യാരറ്റ് ഇവ ഒാരോന്നായി ചേർത്ത് വഴററുക ...
കുരുമുളക് ..ഒഴിച്ച് ബാക്കി പൊടികൾ ഒാരോന്നായി ചേർത്ത് വഴററുക ..
തക്കാളി ചേർത്ത് വഴററുക ..
വെള്ളം ചേർക്കാതെ മൂടി വെച്ച് മുക്കാൽ വേവാകുമ്പോൾ തുറന്നു കുറച്ച് വെള്ളം േചർത്ത് ..തിളച്ചു കുറുകി വരുമ്പോൾ ..തേങ്ങാപ്പാൽ ചേർത്ത് നല്ലവണ്ണം ചൂടാകുമ്പോൾ കുരുമുളക് പൊടി ചേർത്ത് വാങ്ങാം ...
(തിളപ്പിക്കരുത് )എരിവ് ഇഷ്ടാനുസരണം ചേർക്കാം
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment