Latest Recipes

പുഴുങ്ങിയ മുട്ട തോരൻ

പുഴുന്ങ്ങിയ മുട്ട തോരൻ 
By : Preetha Mary Thomas
മുട്ട 4 
തേങ്ങ ചിരകിയത് 1/2 കപ്പ് 
പച്ചമുളക് 2
സവാള വലുത് 1
കറിവേപ്പില
മഞ്ഞൾ പൊടി 1/4 ടീസ്പൂൺ
പെരുംജീരകം ഒരു നുളള്
കുരുമുളക് പൊടി 1/4 ടീസ്പൂൺ
ഉപ്പ്

മുട്ട പുഴുന്ങ്ങി കഷ്ണങ്ങൾ ആയി മുറിക്കുക(ഞാൻ അല്പം വലുപ്പത്തിൽ ആണ് മുറിച്ചത് ചെറുതായി അരിഞ്ഞാൽ കുറച്ച് കൂടി നന്നായിരിക്കും) ...പാനിൽ എണ്ണ ചൂടാകുമ്പോൾ കടുക് പൊട്ടിക്കുക ..പെരുംജീരകം,കറിവേപ്പില ഇവ മൂപ്പിക്കുക ...സവാള ,പച്ചമുളക് ഇവ ചെറുതായി അരിഞ്ഞത് വഴററുക ...മഞ്ഞൾ പൊടി ,ഉപ്പ് ,തേങ്ങ ചിരകിയത് വഴററുക ...പുഴുന്ങ്ങി അരിഞ്ഞ മുട്ട കഷ്ണങ്ങൾ ചേർക്കാം ...ഇളക്കി കൊടുക്കാം ....കുരുമുളക് പൊടി തൂവി വാങ്ങാം ....
അത്യാവശ്യം മടിയും അന്യായം വിശപ്പും ഉള്ളപ്പോൾ പ്രയോജനപ്പെടും ...
ചപ്പാത്തിക്കുള്ളിൽ വെച്ച് റോൾ ചെയ്യാം അല്ലെന്കിൽ സ്റ്റഫ്ഡ് ബൺ ഉണ്ടാക്കാം ....ബസ്മതി പോലുള്ള ചോറ് ചേർത്ത്...കഴിക്കാം ..
കഴിഞ്ഞ ദിവസം എന്ടെ കൂട്ടൂകാരി പറഞ്ഞു തന്നതാ ഇത്...അടുക്കളയിൽ കയറുമ്പോഴാ അവൾ എന്നെ കൂടുതൽ ഓർക്കുന്നത്.... പാവം അവൾ തെറ്റിദ്ധരിച്ചിരിക്കുന്നത്.....ഞാൻ പാചകത്തെക്കുറിച്ച് അഗാധ ജ്ഞാനമുള്ള ആളാണെന്നാ...ഹാ അവളെ തെറ്റു പറയാൻ പറ്റില്ല...എന്തായാലും ...നിങ്ങൾ ഇത് ചെയ്തു നോക്കണം...എന്നോടു ഇത് അറിയാമോ ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു ...നീ ചെയ്തിട്ടു പറയാൻ ...ഹ ഹ വെറുതെ കുറച്ച് മുട്ട കളയണ്ടല്ലോ...നല്ലതാണ് എന്ന റിപ്പോർട്ട്...കിട്ടി try ചെയ്തു ...പെട്ടെന്ന് പോസ്റ്റും ചെയ്തു......
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment