Latest Recipes

Bhindi Do Pyaza


Bhindi Do Pyaza
By : Anu Thomas
പേര് കണ്ടു പേടിക്കണ്ടാട്ടോ...രെസ്റ്റൊരന്റ് മെനുവിൽ കാണാറുള്ള ഐറ്റം ആണ്. ആള് പഞ്ചാബി ആണെന്നാ പറയുന്നെ.. 

വെണ്ടയ്ക്ക - 1/2 കിലോ 
സവാള - 2
മഞ്ഞൾ പൊടി - 1/2 ടീ സ്പൂണ്‍
മുളക് പൊടി - 1 ടീ സ്പൂണ്‍
ആമ്ചൂർ (ഉണക്ക മാങ്ങാ പൊടി) - 1 ടീ സ്പൂണ്‍
ഗരം മസാല - 1 ടീ സ്പൂണ്‍

വെണ്ടയ്ക്ക നന്നായി കഴുകി ഒരു കിച്ചണ്‍ ടവൽ കൊണ്ട് തുടച്ചു എടുക്കുക.ചെറുതായി മുറിച്ചെടുക്കുക. ഒരു പാനിൽ എണ്ണ/ നെയ്യ് ചൂടാക്കി വെണ്ടയ്ക്ക ചേർത്ത് വഴറ്റുക.ഒന്ന് വാടുമ്പോൾ സവാള അരിഞ്ഞതു ചേർക്കുക. മഞ്ഞൾ , മുളക് പൊടികളും ഉപ്പും ചേർത്ത് ഇളക്കുക.ചെറിയ ഫ്ലെമിൽ വെണ്ടയ്ക്ക വേവിക്കുക. ഗരം മസാല ,ആമ്ചൂർ ചേർത്ത് ഇളക്കി ഓഫ്‌ ചെയ്യുക. ഇത് ചപ്പാത്തി / റൊട്ടിയുടെ കൂടെ കഴിക്കാം.
« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes