Latest Recipes

മീൻ പീര (Netholi Peera)

മീൻ പീര (Netholi Peera)
By: Äņů Țȟömäś

നെത്തോലി - 400gm
തേങ്ങ - 1 കപ്പ്‌
മഞ്ഞൾ പൊടി - 1/4 ടി സ്പൂണ്‍
മുളകുപൊടി - 1/2 ടേബിൾ സ്പൂണ്‍
ഇഞ്ചി - ഒരു കഷണം
ചുമന്നുള്ളി - 10
മാങ്ങാ - 1
പച്ച മുളക് - 2
കറി വേപ്പില -ഒരു തണ്ട്

തേങ്ങ , മഞ്ഞൾ പൊടി, മുളക് പൊടി , പച്ച മുളക് ,ഉള്ളി ,ഇഞ്ചി ,ഉപ്പു എല്ലാം കൂടി നന്നായി മിക്സ്‌ ചെയ്യുക.(വേണമെങ്കിൽ മിക്സിയിൽ ഒന്ന് ചതച്ചു എടുക്കാം ) .ഒരു മണ്‍ചട്ടിയിൽ തേങ്ങ പീരയും ,മീൻ വൃത്തിയാക്കിയതും,കറി വേപ്പില,മാങ്ങാ കഷണങ്ങൾ ചേർത്ത് ,ആവശ്യത്തിനു വെള്ളവും ഒഴിച്ച് 10 മിനിറ്റ് അടച്ചു വേവിക്കുക. ഇടയ്ക്കു ഇളക്കി കൊടുക്കുക. വെള്ളം വറ്റുന്ന വരെ തുറന്നു വേവിക്കുക.അവസാനം ഒരു ടേബിൾ സ്പൂണ്‍ വെളിച്ചെണ്ണ കൂടി ഒഴിച്ച് ഓഫ്‌ ചെയ്യുക
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment