Latest Recipes

പടവലങ്ങ മാങ്ങാ കറി

പടവലങ്ങ മാങ്ങാ കറി

പടവലങ്ങ അധികം മൂക്കാത്തത് ഒന്ന്
മാങ്ങ അധികം പുളിയില്ലാത്തത് ഒന്ന്
പച്ചമുളക് മൂന്ന്
സവാള ഒന്ന് അല്ലെങ്കില്‍ ചെറിയ ഉളളി ആവശ്യത്തിന്
മഞ്ഞള്‍പ്പൊടി ഒരു ടീസ്പൂണ്‍
അരപ്പിന്
തേങ്ങാ ചെറിയ അര മുറി
ജീരകം കാല്‍ ടീസ്പൂണ്
വറത്തിടാന്
ഉണക്ക മുളക് മൂന്ന്
കറിവേപ്പില
ചെറിയ ഉളളി അരിഞ്ഞത് മൂന്ന്
ഉപ്പ്

പടവലങ്ങ, മാങ്ങ, സവാള,പച്ചമുളക്, ഇവ നുറുക്കിയത്,മഞ്ഞള്‍പ്പൊടി ചേര്‍ത്ത് വേവാന്
വെക്കുക,വെന്തശേഷം നന്നായി അരച്ചെടുത്ത,അരപ്പ് ,ഉപ്പ് ഇവ ചേര്‍ത്ത് തിളച്ചു
വരുന്പോള്‍ വറുത്ത് ഇടാന്‍ ഉളള ചേരുവകള്‍ ഇട്ട്
വാങ്ങി വെക്കാം..
« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes