Latest Recipes

മദ്രാസി ചിക്കൻ കറി (മദ്രാസ്‌ മസാല)

മദ്രാസി ചിക്കൻ കറി (മദ്രാസ്‌ മസാല)
By: Sherin Mathew

ചിക്കൻ (ബോണ്‍ലെസ്സ്) - 1/2 കിലോ 
ചെറിയ കഷണങ്ങൾ ആക്കി നുറുക്കി എടുത്ത് 

അരപ്പിനു
1/2 ടി സ്പൂണ്‍ കടുക് + 1/2 ടി സ്പൂണ്‍ ജീരകം + 1/2 ടി സ്പൂണ്‍ കുരുമുളക് - ഇവ ചൂടാക്കിയത്
ഇഞ്ചി - 2 ഇഞ്ച്‌ കഷണം
വെളുത്തുള്ളി - 1/2 കുടം (വലിയ വെളുത്തുള്ളി എങ്കിൽ അരിയുമ്പോൾ 1 ടേബിൾ സ്പൂണ്‍ കണക്കു)
പച്ചമുളക് - 4 എണ്ണം
സവാള - 1 മീഡിയം നുറുക്കിയത്
തക്കാളി - 1 മീഡിയം നുറുക്കിയത്
മഞ്ഞള്പൊടി - 1/2 ടി സ്പൂണ്‍
മുളക്പൊടി - 1 ടി സ്പൂണ്‍
മല്ലിപൊടി - 2 ടി സ്പൂണ്‍
മല്ലിയില - ഒരു പിടി
തേങ്ങ - 4 ടേബിൾ സ്പൂണ്‍

ഇത്രയും അരച്ചെടുക്കുക (വെണ്ണപോലെ വേണ്ട)

താളിക്കാൻ
കടല എണ്ണ (സണ്‍ ഫ്ലവർ ആയാലും മതി) - 1/4 കപ്പ്‌
കടുക്
വയണയില - 2 ചെറിയത്
പട്ട - 1 കഷണം
ഏലക്ക - 4 (ഓപ്ഷണൽ)
സവാള - 1 വലുത് നുറുക്കിയത്
കറിവേപ്പില - 1 തണ്ട്
ഉപ്പു ആവശ്യത്തിനു

മല്ലിയില അരിഞ്ഞത് - 2 ടേബിൾ സ്പൂണ്‍

തയ്യാറാക്കുന്ന രീതി
ഒരു ചുവടു കട്ടിയുള്ള പാത്രത്തിൽ (സരോജാമ്മ നല്ല അലുമിനിയം ചെമ്പ് ആണ് ഉപയോഗിക്കുക) എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ചു അതിലേക്കു ഏലക്ക, വയണയില പട്ട എന്നിവ ഇട്ടു പൊട്ടിക്കുക

ശേഷം സവാള അല്പം ഉപ്പുമായി ചേർത്ത് നന്നായി വഴറ്റുക. കറിവേപ്പില ചേർത്ത് ഒന്ന് മൂക്കുമ്പോൾ അരപ്പ് ചേർത്ത് നന്നായി ഇളക്കി പച്ചമണം മാറുന്നത് വരെയും എണ്ണ തെളിയുന്നത് വരെയും വഴറ്റുക.
ഇനി ഇതിലേക്ക് ഇറച്ചി ചേർത്ത് നന്നായി ഇളക്കി വഴറ്റുക
ആവശ്യത്തിനു ഉപ്പും ഇറച്ചി വേവാൻ അല്പം വെള്ളവും ചേർത്ത് അടച്ചു വെച്ച് വേവിക്കുക.
ചാറു കുറുകി എണ്ണ തെളിഞ്ഞാൽ മല്ലിയില ചേർത്ത് വിളമ്പാം
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment