Latest Recipes

മത്തപ്പൂ തോരൻ !!!

മലയാളികൾ മറക്കുന്ന രുചിക്കൂട്ടു 

മത്തപ്പൂ തോരൻ !!!

ചേരുവകൾ : 
മത്തപ്പൂ 15 എണ്ണം,
നാളികേരം 1 ചിരകി എടുത്തത്‌ 
പച്ചമുളക് 2 എണ്ണം 
നുറുക്കിയ ചെറിയ ഉള്ളി അര കപ്പ് 
വെളിച്ചെണ്ണ 3 ടേബിൾസ്പൂണ്‍
ഉപ്പ്‌. ആവശ്യത്തിന്. 
കടുകു വറുക്കാൻ :
കടുക്, ഉണക്ക മുളക് 2, ഉള്ളി 4 എണ്ണം അരിഞ്ഞെടുത്തത്, കറിവേപ്പില കുറച്ച്‌. 

പാകം ചെയ്യുന്ന വിധം

മത്തപ്പൂ വൃത്തിയാക്കി അരിഞ്ഞെടുത്തത് ചിരകിയ നാളികേരവും പച്ചമുളകും ഉപ്പും ഉള്ളിയും ചേർത്ത് തിരുമ്മി യോജിപ്പിച്ച് വക്കുക. 

ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുകിട്ട് പൊട്ടുമ്പോൾ ഉള്ളിയും കറിവേപ്പിലയും ചേർത്ത് മൂപ്പിച്ച്‌ ഇതിലേക്ക് മിക്സ് ചെയ്തുവച്ചിരിക്കുന്ന മത്തപ്പൂ ചേർത്ത് ഇളക്കി അടച്ചുവച്ചു ചെറുതീയിൽ വേവിക്കുക. 

രുചികരമായ മത്തപ്പൂ തോരൻ തയ്യാർ!!
« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes