Latest Recipes

നെയ്യപ്പം

നെയ്യപ്പം
By: Sona Santosh

പച്ചരി -2 കപ്പ്‌(,4 മണിക്കൂർ വെള്ളത്തിൽ കുതിർകുക )
ശര്കര -1\2 കിലോ ( കുറച്ചു വെള്ളം ഒഴിച്ച് ഉരുക്കി എടുക്കുക )
മൈദാ -2 ടേബിൾ സ്പൂണ്‍
സോഡാ പൊടി -2 നുള്ള്
എള്ള് ,ജീരകം ,ഏലക്ക - ആവശ്യത്തിനു
നെയ്യ് - 2 ടേബിൾ സ്പൂണ്‍
എണ്ണ - വറുക്കാൻ വേണ്ടത്

പച്ചരിയും ,ശര്കര പാനിയും മിക്സിയിൽ ഇട്ടു തരി പോലെ അരച്ച് എടുക്കുക . ശേഷം മൈദയും ,സോഡാ പൊടിയും ,എള്ള് ,ജീരകം പൊടിച്ചത് ,ഏലക്ക പൊടിച്ചത്, നെയ്യ് ഇവ ചേർത്ത് നന്നായി ഇളക്കി 2 മണിക്കൂർ വയ്ക്കുക , ഒരു ചീനച്ചട്ടി അടുപ്പിൽ വച്ച് ആവിശ്യത്തിന് എണ്ണ ഒഴിച്ച് ഒരു തവി മാവു കോരി ഒഴിച്ച് വറത്തു കോരുക .( മാവു ഇഡലി മാവിന്റെ അയവിൽ ആയിരിക്കണം ,വെള്ളം കൂടി പോകരുത് ,ചെറു തീയിൽ വേണം വറുക്കാൻ അലെങ്കിൽ അകം വെന്തു കിട്ടില്ല )
« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes