Latest Recipes

ഉണക്കമീൻ ചതച്ചത്

ഞങ്ങൾ കിഴക്കന്മാരുടെ ഉണക്കമീൻ ചതച്ചത് വേണോ? 
വെയിറ്റ് ഇടാതെ ഇത് തീർന്നു പോവുന്നേനു മുന്നേ എടുക്കുന്നതല്ലേ പുത്തി??
By: Sherin Mathew

ഒരു പിടി കൊച്ചുള്ളി കീറിയതും 6 വറ്റൽ മുളകും ഇത്തിരി വെളിച്ചെണ്ണയിൽ മൂപ്പിച്ചു അതിലേക്കു ഒരു തണ്ട് കറിവേപ്പില ഊരിയിട്ട് മൂപ്പിച്ചു കഴുകി വാരിയ നെത്തോലി കൂടി ചേർത്ത് (മുള്ളൻ, ചാള, അയല ഇതൊക്കെ വറുത്തതിലേക്കു ഉള്ളിയും മുളകും കറിവേപ്പിലയും ചേർക്കുന്നതല്ലേ പുത്തി???) നന്നായി മൂപ്പിച്ചു വറുത്ത് അത് ചട്ണി ജാറിലോട്ടു ഇട്ടു ടുർർർർർർ എന്ന് ഇടത്തോട്ട് തിരിച്ചു ഒന്ന് കറക്കി എടുത്ത് ചീനച്ചട്ടിയിലോട്ടു തന്നെ ഇട്ടു ഇത്തിരി വെളിച്ചെണ്ണ കൂടി ഒഴിച്ച് രണ്ടു കറിവേപ്പിലയും ഞെരടി ഇട്ടു ഒന്നൂടെ തോർത്തി ഇങ്ങു എടുത്തു

പോരാത്ത ഉപ്പു ചേർക്കാൻ മറക്കേണ്ട .. എന്നിട്ട് ഉണക്കമീനുനു ഉപ്പില്ലാരുന്നു എന്ന് എന്നെ കുറ്റം പറയാനല്ലേ? ങ്ങും!!!!
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment