Latest Recipes

.

പച്ചക്കുരുമുളക് ഇറച്ചി റോസ്റ്റ്‌

പച്ചക്കുരുമുളക് ഇറച്ചി റോസ്റ്റ്‌
ചേരുവകള്‍
മട്ടന്‍ - 1 കിലോ 
പച്ചക്കുരുമുളക്- 200ഗ്രാം
സവാള- 200 ഗ്രാം
പച്ചമുളക്- അഞ്ച്
ഇഞ്ചി- 50ഗ്രാം
വെളുത്തുള്ളി- 50ഗ്രാം
വെളിച്ചെണ്ണ- ഏഴ് ടേബിള്‍സ്പൂണ്‍
കറിവേപ്പില- ആവശ്യമുള്ളത്
ഗരംമസാല- അരടീസ്പൂണ്‍
മല്ലിപ്പൊടി- അഞ്ച് ഗ്രാം
മഞ്ഞള്‍പ്പൊടി- 10ഗ്രാം
തേങ്ങാപ്പാല്‍- അരമുറിയുടേത്
പെരുംജീരകം- അരടീസ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് ഇഞ്ചി, പച്ചമുളക്, കറിവേപ്പില, സവാള, വെളുത്തുള്ളി എന്നിവ വഴറ്റുക. ബ്രൗണ്‍ നിറമാകുമ്പോള്‍ മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, ഗരംമസാല എന്നിവ ചേര്‍ത്തു വീണ്ടണ്ടും വഴറ്റുക. തണുത്തശേഷം നന്നായി അരയ്ക്കുക. ഒരു തവ ചൂടാക്കി അല്പം എണ്ണ ഒഴിച്ച് പെരുംജീരകമിട്ടു പൊട്ടുമ്പോള്‍ ഇറച്ചിയും ഉപ്പും ചേര്‍ത്ത് വഴറ്റുക. ശേഷം അരച്ച കൂട്ട് ചേര്‍ത്തു ചെറുതീയില്‍ വേവിക്കുക. ഇറച്ചി വെന്തുവരുമ്പോള്‍ തേങ്ങാപ്പാലൊഴിച്ച് കുറുകുമ്പോള്‍ വാങ്ങുക. കറിവേപ്പില, പച്ചക്കുരുമുളക് എന്നിവ ചേര്‍ത്തു അലങ്കരിക്കാം
« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes