Latest Recipes

സ്പെഷ്യൽ മീൻ ചില്ലി

സ്പെഷ്യൽ മീൻ ചില്ലി
By:Surabhi Harish
അധികം മുള്ളില്ലാത്ത മീൻ കഷ്ണങ്ങൾ -4
സവാള -1 വലുത് കൊത്തിയരിഞ്ഞത്‌...
ഇഞ്ചി -1 ചെറിയ കഷണം പൊടിയായി അരിഞ്ഞത്
പച്ചമുളക്-2
പെരുംജീരകപ്പൊടി-1 ടീസ്പൂണ്‍
മുളക് പൊടി- 1/2 ടീസ്പൂണ്‍
മഞ്ഞള്പൊടി-1/4 ടീസ്പൂണ്‍
ഗരം മസാല പൊടി (പട്ട, ഗ്രാമ്പൂ, ഏലക്ക ) -1/4 ടീസ്പൂണ്‍
തക്കാളി -1 വലുത്
ഉപ്പ്, എണ്ണ, കറിവേപ്പില - ആവശ്യത്തിന്

മീൻ കഷ്ണങ്ങൾ ഉപ്പും 1/4 ടീസ്പൂണ്‍ മുളക് പൊടിയും പുരട്ടി അധികം മൂക്കാതെ അല്പം എണ്ണയിൽ തിരിച്ചും മറിച്ചുമിട്ടു വറുത്തെടുക്കുക.
പാനിലെ ബാക്കി എണ്ണയിൽ അല്പം കൂടി എണ്ണ ഒഴിച്ച് ഇഞ്ചി, പച്ചമുളക്, സവാള, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക.ബ്രൌണ്‍ നിറമാവേണ്ട .ഇതിൽ മുളക് പൊടി ,മഞ്ഞള പൊടി, ഗരം മസാല പൊടി, പെരുംജീരകം അല്പം കൂടി ഉപ്പ് എന്നിവ ചേർത്ത് ഒന്ന് വഴറ്റി പൊടിയായി അരിഞ്ഞ തക്കാളി ചേർത്ത് തക്കളിയിലെ വെള്ളം വറ്റുന്ന വരെ വഴറ്റുക.
മീൻ കഷ്ണങ്ങൾ ചേർത്ത് ചട്ടുകം കൊണ്ട് കൊത്തി പൊടിക്കുക.
എന്നിട്ട്.....
നല്ല മട്ടയരി ചൂട് ചോറിന്റെ കൂടെ...... ഞം ഞം .
« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes