Latest Recipes

നമുക്കു വീട്ടിലും ഉണ്ടാക്കാം പൊറോട്ട

നമുക്കു വീട്ടിലും ഉണ്ടാക്കാം പൊറോട്ട.... വല്ലപ്പോഴും ..!!!!
മൈദ വിരോധികള്‍ .....ക്ഷമിയ്ക്കുക…. ഗോതമ്പ് മാവു കൊണ്ടും ഉണ്ടാക്കാം... റെസിപ്പി താഴെ ചേര്‍ത്തി ട്ടുണ്ട് ... 

By: Liji Abraham

ആവശ്യമായവ :

മൈദാ - 500 ഗ്രാം (ഏകദേശം 10 പൊറോട്ട ഉണ്ടാക്കാം) 
വെള്ളം - പാകത്തിന്
ഉപ്പു – പാകത്തിന്
ഒരു മുട്ടയുടെ വെള്ള
എണ്ണ- ആവശ്യത്തിന് 

ഉണ്ടാക്കുന്ന വിധം:

മൈദാ ,വെള്ളം , ഉപ്പു , മുട്ടയുടെ വെള്ള , 4 ടേബിള്‍ സ്പൂണ്‍ എണ്ണ എല്ലാം കൂടി  ചേര്‍ത്തു  ഏകദേശം 20 മിനിട്ട് നന്നായി കുഴയ്ക്കുക. നല്ല സോഫ്റ്റ്‌ ആയിരിക്കണം. 

ഈ മാവു വലിയൊരു ഉരുള ആക്കി വെക്കുക. 

ഇതിന്റെ മുകളില്‍ നല്ല പോലെ എണ്ണ പുരട്ടിയിട്ട്‌ ഒരു നനഞ്ഞ തുണി ഇട്ടു മൂടി ഒരു മണിക്കൂര്‍ വെയ്ക്കുക. കൂടുതല്‍ സമയം വെച്ചാല്‍ പൊറോട്ട കൂടുതല്‍ സോഫ്റ്റ് ആയിക്കിട്ടും .

ഒരുമണിക്കൂറിനു ശേഷം കയ്യില്‍ എണ്ണ പുരട്ടി ഈ മാവ് എടുത്തു ഏകദേശം ഒരു നാരങ്ങയുടെ വലുപ്പത്തില്‍ ഉരുട്ടുക.പത്തു പന്ത്രണ്ടു ചെറിയ ബോള്സ് ആക്കുക.എന്നിട്ട് ഓരോന്നായി മാറ്റി വയ്ക്കുക.

ഇനി 10 മിനിട്ടു നേരം ഈ ബോള്സ്  നനഞ്ഞ തുണി വെച്ച് മൂടി വെയ്ക്കുക.

പത്തു മിനിട്ടിനു ശേഷം ടേബിള്‍ സ്ലാബില്‍ നല്ലത് പോലെ എണ്ണ പുരട്ടിയിട്ട്‌ ഒരു ബോള്‍ അതില്‍ വെച്ച് കയ്യിലും എണ്ണ പുരട്ടിയിട്ട്‌ കൈ കൊണ്ട് ഒന്ന് പരത്തിയിട്ടു ഒരു സൈഡില്നി്ന്നും പൊക്കി എടുത്തു അടിക്കുക. (പൊറോട്ട മാവു ഇങ്ങനെ വീശി അടിയ്ക്കുവാന്‍ പറ്റാത്തവര്ക്ക്  ചപ്പാത്തി പരത്തുന്നത് പോലെ നീളത്തിലും വീതിയിലും പരത്തി കട്ടി കുറച്ചിട്ട് വേണമെങ്കിലും ഉണ്ടാക്കാം. കൂടുതല്‍ സോഫ്റ്റ്‌ ആയി കിട്ടുകയില്ല എന്ന് മാത്രം. )

മാവ് അടിക്കുന്തോറും അതിന്റെ നീളം കൂടും. കട്ടി കുറഞ്ഞു വരികയും ചെയ്യും...

ഇനി അടിച്ചു നീട്ടി കട്ടി കുറച്ച ഈ മാവു ടേബിള്‍ സ്ലാബില്‍ വെച്ച് കൈ കൊണ്ട് കുറച്ചു കൂടി വശങ്ങളിലേക്ക് പരത്തി നീളം  കൂട്ടുക

..മുകളില്‍ എണ്ണ ഒഴിച്ച് കൊടുക്കുക. എന്നിട്ട് ഒരു സൈഡില്‍ നിന്നും നേരെ മടക്കുക. ഇനി മറ്റേ സൈഡില്‍ നിന്നും നേരെ മടക്കുക. അങ്ങനെ പ്ലീറ്റ്സ് ഉണ്ടാക്കുക.എന്നിട്ട് ഒരു അറ്റത്തു പിടിച്ചു വട്ടത്തില്‍ ചുറ്റുക. മാറ്റി വയ്ക്കുക.

ബാക്കി ഉള്ള ബോള്സ് ഇതേ പോലെ ചെയ്യുക.

ഇനി കയ്യുടെ ഉള്ളം ഭാഗം ഉപയോഗിച്ച് ചുറ്റി വെച്ചിരിക്കുന്നതില്‍ അമര്‍ത്തി  നടുക്ക് പരത്തുക.
വീണ്ടും കയ്യില്‍ എണ്ണ പുരട്ടി ആണ് ഇത് പരത്തുന്നത് അപ്പോള്‍ പെട്ടെന്ന് ചെയ്യാന്‍ പറ്റും.

ഇനി ഒരു തവ ചൂടാക്കി എണ്ണ തടവി ഈ പൊറോട്ട അതിലേക്കു ഇട്ടു രണ്ടു വശവും മൊരിച്ച് എടുക്കുക.
ഇതേ പോലെ നാലഞ്ച് എണ്ണം ചെയ്തു കഴിഞ്ഞു ആ ടേബിള്‍ സ്ലാബിലോട്ടു ഈ ചൂട് പൊറോട്ട ഒന്നിന് മുകളില്‍ ഒന്നായി അടുക്കി വെച്ചതിനു ശേഷം കയ്യ് ഉപയോഗിച്ച് രണ്ടു വശങ്ങളില്‍ നിന്നും അടിച്ചു സോഫ്റ്റ്‌ ആക്കുക.
പൊറോട്ട തയ്യാര്‍.
*****************************************

ഗോതമ്പ് പൊറോട്ട

ഗോതമ്പു പൊടി-250 ഗ്രാം 
മുട്ട-ഒരു മുട്ടയുടെ പകുതി 
തൈര്-2 ടീ സ്പൂണ്‍ 
നെയ്യ്-1 ടീ സ്പൂണ്‍ 
ഉപ്പ് 
വെള്ളം 

ഗോതമ്പു പൊടിയില്‍ ഉപ്പും വെള്ളവും നെയ്യൊഴികെയുള്ള ബാക്കിയുള്ള എല്ലാ ചേരുകവയും ചേര്‍ത്തു  നല്ലപോലെ കുഴയ്ക്കണം. മാവ് വളരെ മൃദുവാകാന്‍ ശ്രദ്ധിക്കണം. എന്നാല്‍ വെള്ളമധികമാകുകയുമരുത്. ബാക്കി എല്ലാം മുകളില്‍ പറഞ്ഞത് പോലെ തന്നെ ചെയ്താല്‍ മതി 

« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment