Latest Recipes

Easy Chana Masala

Easy Chana Masala 
By:Deepthi Rajesh Nambiar‎

Ingredients :

വെള്ള കടല 4-5 മണിക്കൂർ കുതിര്ത് വെച്ചത് 1 കപ്പ്‌
സവാള 1 എണ്ണം
തക്കാളി ഒരു പകുതി
ഇഞ്ചി ചെറിയ കഷ്ണം
വെളുത്തുള്ളി 5-6 അല്ലി
പച്ചമുളക് 2- 3(എരിവിനു അനുസരിച്)
മല്ലിപ്പൊടി, മുളകുപൊടി, - 1 tsp വീതം 
മഞ്ഞള്പൊടി, 1/4 tsp
ചന മസാല പൌഡർ 1/2 tsp
പാൽ/ ക്രീം 2 tbsp
ഉപ്പ്
എണ്ണ

ഒരു കുക്കറിൽ എണ്ണ ഒഴിച് അതിലേക്ക് സവാള അരിഞ്ഞത് ഇട്ടു വഴറ്റണം.ഒന്ന് സോഫ്റ്റ്‌ ആയാൽ അതിലേക്ക് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ചേർത്ത് നന്നായി മൂപ്പികണം. മസാലയുടെ പച്ചമണം മാറിയാൽ തക്കാളി ചേര്ത് വഴറ്റുക. ഇതിലേക്ക് മസാല പൊടികൾ എല്ലാം ചേർത്ത് ഒരു 2 മിനിറ്റ് വഴറ്റുക. ഇനി കടലയും ഉപ്പും ചേര്ത് നന്നായി ഒന്ന് മിക്സ്‌ ചെയ്ത് ആവശ്യത്തിനു വെള്ളം ചേർത്ത് ഒരു 4-5 വിസിൽ വെക്കുക. കുക്കർ തുറന്നു ഗ്രേവി നന്നായി കുറുകുന്നത് വരെ തിളപ്പിക്കുക. സ്റ്റവ് ഓഫ്‌ ചെയ്ത് ക്രീം/പാൽ ചേര്ക്കുക.
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment