Latest Recipes

സ്‌പെഷല്‍ മക്രോണി


സ്‌പെഷല്‍ മക്രോണി 

1. മക്രോണി 200 ഗ്രാം
2. ചിക്കന്‍ ചെറിയ കഷണങ്ങള്‍ 250 ഗ്രാം
3. ചെറിയ ഉള്ളി 15 എണ്ണം
4. വെളുത്തുള്ളി 10 എണ്ണം
5. പച്ചമുളക് ആറെണ്ണം
6. ഇഞ്ചി ഒരു കഷണം അരിഞ്ഞത്
7. തക്കാളി ഒന്ന് വലുത്
8. മുളകുപൊടി ഒരു ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി രണ്ടു ടേബിള്‍ സ്പൂണ്‍
മഞ്ഞള്പൊൊടി കുറച്ച്
കുരുമുളക്, ഗരംമസാല ഒരു ടീസ്പൂണ്‍ വീതം
തേങ്ങയുടെ ഒന്നും രണ്ടും പാല്‍ ഒരു കപ്പു വീതം
മല്ലിയില, കറിവേപ്പില ആവശ്യത്തിന്

തിളച്ച വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ എണ്ണയും ഉപ്പും ചേര്ത്ത് മക്രോണി പത്തു മിനുട്ട് വേവിക്കുക. വെന്താല്‍ വെള്ളം ഊറ്റി മുകളില്‍ തണുത്ത വെള്ളം ഒഴിച്ചിട്ട് ഒരു ടേബിള്‍ സ്പൂണ്‍ എണ്ണ ഒഴിക്കുക. ഒരു പരന്ന പാത്രത്തില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, ചെറിയ ഉള്ളി എന്നിവ ബ്രൗണ്‍ നിറത്തില്‍ വഴറ്റി തക്കാളി ചേര്ത്ത് എണ്ണ തെളിയുന്നതുവരെ വഴറ്റുക. ഇതില്‍ മസാലപ്പൊടികള്‍ ചേര്ത്ത് വീണ്ടും വഴറ്റുക. ഇതില്‍ ചിക്കന്‍ കഷണങ്ങള്‍ ഉപ്പ്, തേങ്ങയുടെ ഒന്നും രണ്ടും പാലും ചേര്ത്ത് വേവിച്ച് എടുക്കുക. കുഴഞ്ഞ പരുവത്തില്‍ ആകുമ്പോള്‍ മക്രോണി ചേര്ത്ത് ഇളക്കി മല്ലിയില ചേര്ത്ത് വാങ്ങുക.
« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes