Latest Recipes

ആറ്റുവാള/വരാല്‍ കറി


ആറ്റുവാള/വരാല്‍ കറി

ആറ്റുവാള അല്ലെങ്കില്‍ വരാല്‍ (നുറുക്കിയത്)- ഒരു കിലോ
വറ്റല്‍മുളക് -50 ഗ്രാം
മല്ലി- 25 ഗ്രാം
കുരുമുളക്-10
ഉലുവ -ഒരു നുള്ള്
പെരുംജീരകം-ഒരു നുള്ള്
മഞ്ഞള്‍-ഒരു ചെറിയ കഷണം
ഇഞ്ചി-ഒരു ചെറിയ കഷണം
കുടംപുളി-50 ഗ്രാം
ഉപ്പ്-പാകത്തിന്
വെളിച്ചെണ്ണ-വലിയ രണ്ടു സ്പൂണ്‍
കടുക് -ഒരു നുള്ള്
കറിവേപ്പില- രണ്ടു തണ്ട്
പച്ചമുളക് - 10
ചുവന്നുള്ളി-10


പാചകം ചെയുന്ന വിധം

മണ്‍ചട്ടിയില്‍ എണ്ണ ചൂടാക്കി കടുക് ഇട്ടു പൊട്ടിക്കുക.അതിന്ശേഷം ഉള്ളി , പച്ചമുളക്, ഇഞ്ചി ഇവ ചെറുതായി അരിഞ്ഞ്ചൂടാക്കിയ എണ്ണയില്‍ ഇട്ടു വഴറ്റുക. ഏകദേശം വഴന്നു വരുമ്പോള്‍ കറിവേപ്പില ചേര്‍ക്കുക.
അതിന് ശേഷം വറ്റല്‍മുളക്, മല്ലി, കുരുമുളക്, ഉലുവ, ജീരകം, മഞ്ഞള്‍, ഇവ ചെറുതരി ഇട്ടു അമ്മിയില്‍ അരച്ചെടുക്കുക.
വഴറ്റിയ വെളിച്ചെണ്ണയിലേക്ക് ഈ അരപ്പ് ഇട്ടു പാകത്തിന് ഉപ്പ് ചേര്‍ത്തു ചൂടാക്കുക. ചൂടായി വരുമ്പോള്‍ കുടംപുളിയിട്ട് ഇളക്കുക. നന്നായി തിളച്ചു വരുമ്പോള്‍ മീന്‍ കഷണങ്ങള്‍ ചേര്‍ക്കുക. മറ്റൊരു ചട്ടികൊണ്ടു അടച്ചു വച്ചു വേവിക്കുക. മീന്‍ വെന്തുവരുമ്പോള്‍ ചട്ടിമാറ്റി കറിയില്‍ വെയിലു കൊള്ളിക്കുക. ചെറിയ ചൂടോടെ ഉപയോഗിക്കാം

« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment