Latest Recipes

വാഴച്ചുണ്ട് ചെറുപയര്‍ തോരന്‍

വാഴച്ചുണ്ട് ചെറുപയര്‍ തോരന്‍
By: Joicy Antony
ചെറുപയര്‍ - 1 കപ്പ്
വാഴച്ചുണ്ട് - 1...
തേങ്ങ - അരമുറി
ജീരകം - 1 ടീസ്പൂണ്‍
പച്ചമുളക് - 3 (എരിവനുസരിച്ച്‌ ചേര്‍ക്കാം)
ചെറിയുള്ളി - 8-10 എണ്ണം
മഞ്ഞള്‍പൊടി - അര ടീസ്പൂണ്‍
കറിവേപ്പില - 2 തണ്ട്
കടുക് - 1 ടീസ്പൂണ്‍
വെളിച്ചെണ്ണ - 2-3 ടേബിള്‍സ്പൂണ്‍
ഉപ്പു - ആവശ്യത്തിനു

ചെറുപയര്‍ ഉപ്പിട്ട് കുറച്ചു വെള്ളമൊഴിച്ച് കുക്കറില്‍ വേവിക്കുക
വഴച്ചുണ്ട് ചെറുതായി കൊത്തിയരിഞ്ഞു കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് കൈകൊണ്ടു നന്നായി തിരുമ്മുക. (അപ്പോള്‍ അതിന്റെ ചെറിയ നാരുകള്‍ കൈയ്യില്‍ ചുറ്റിവരും. അതുകളയണം)
തേങ്ങ, ജീരകം, 4-5 ചെറിയുള്ളി, കുറച്ച് കറിവേപ്പില എല്ലാംകൂടെ ഒന്ന് ഒതുക്കിയെടുക്കുക
ഒരു പാനില്‍ കുറച്ച് എണ്ണ ഒഴിച്ച് ചുടാകുമ്പോള്‍ കടുകിട്ട് പൊട്ടിക്കുക, ബാക്കിയുള്ള ചെറിയുള്ളി അരിഞ്ഞ് ചേര്‍ക്കുക, കുറച്ച് കറിവേപ്പില ഇടുക.
ഇതിലേക്ക് അരച്ച് വെച്ചിരിക്കുന്ന അരപ്പുചെര്‍ക്കുക.
നന്നായി ഇളക്കി അതിലേക്കു അരിഞ്ഞു വെച്ചിരിക്കുന്ന വഴക്കുമ്പ് ചേര്‍ത്ത് 2 മിനുട്ട് മുടിവെക്കുക.
പിന്നിട് വേവിച്ചു വെച്ചിരിക്കുന്ന ചെറുപയര്‍ കുടി ചേര്‍ത്ത് നന്നായി ഇളക്കി മൂടിവെച്ച് ചെറിയ തീയില്‍ 2-3 മിനുട്ട് വെക്കുക.
അവസാനം ബാക്കിയുള്ള കറിവേപ്പിലയും വെളിച്ചെണ്ണയും ചേര്‍ക്കുക. (പച്ചവെളിച്ചെണ്ണ ചേര്‍ക്കുമ്പോള്‍ രുചിയും മണവും കുടും) നന്നായി ഇളക്കി വാങ്ങുക.
വാഴച്ചുണ്ട് ചെറുപയര്‍ തോരന്‍ റെഡിയായി.
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment