Latest Recipes

ഫ്രൈഡ് റൈസ്


ദേ ഇത് കണ്ടോ ഞാന്‍ ആദ്യമായി ഉണ്ടാക്കിയ ഫ്രൈഡ് റൈസ് .ഉണ്ടാക്കാന്‍ വലിയ പാടൊന്നുമില്ല..റെസിപി നോക്കുമ്പോള്‍ വലിയ പരിപാടി ആണ് എന്ന് തോന്നും..പക്ഷെ ഏറ്റവും എളുപ്പത്തില്‍ ഉണ്ടാക്കാന്‍ പറ്റുന്ന ഒന്നാണ്.പലരും പല രീതിയില്‍ ഉണ്ടാക്കും....ഇത് എന്റെ രീതി.നിങ്ങള്‍ക്കും ഒന്ന് ചെയ്തു നോക്കാം...
ഫ്രൈഡ് റൈസ്
...........................
ആവശ്യമായവ് :
ബസ്മതി റൈസ് - 1 കിലോ
കിസ്മിസ് - 15 -20
അണ്ടിപ്പരിപ്പ് - 15
ഗ്രീന് പീസ് --ഒരു കപ്പ്
കാപ്സിക്കം --ഒന്ന്
പച്ചമുളക് -2
മുട്ട - 2
ഇഞ്ചി - 1 സ്പൂണ് ചെറുതായി അരിഞ്ഞത്
സോയാ സോസ് -3 ടീസ്പൂണ്
കുരുമുളക് പൊടി - 1 ടീസ്പൂണ്
ബീന്സ് - 7
ക്യാരറ്റ് - 1 എണ്ണം
സവോള - 4 എണ്ണം.
ഉപ്പ് - പാകത്തിന്.
എണ്ണ / നെയ്യ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം ;
ബസ്മതി റൈസ് കഴുകി 1/2 മണിക്കൂര് കുതിര്ത്തതിനു ശേഷം നന്നായി വാര്ത്തെടുക്കുക.
വാര്ത്തെടുത്ത ബസ്മതി റൈസ് അല്പം നെയ്യ് ചേര്ത്ത് ഒരു ഫ്രൈയിംഗ് പാനില് അടുപ്പത്ത് വച്ച് ഇളം ബ്രൗണ് നിറമാകുന്നതുവരെ തുടരെ ഇളക്കുക.
ഒരു പാത്രത്തില് 2 സ്പൂണ് ഉപ്പു എന്നിവചേര്ത്ത് വെള്ളം തിളപ്പിക്കുക. വറുത്തെടുത്ത ബസ്മതി റൈസ് തണുത്തതിനു ശേഷം തിളച്ച വെള്ളത്തിലേയ്ക്ക് ഇട്ട് 12 മിനിട്ട് വേവിക്കുക. 8 മിനിറ്റ് ആകുമ്പോള്മുതല് ഇടക്കിടെ വേവ് നോക്കണം.റൈസ് വേവുമ്പോള് വെള്ളം പറ്റി പോകാത്ത അത്രയും വെള്ളം ഉണ്ടായിരിക്കണം. വെന്ത ബസ്മതി റൈസ് നന്നായി വാര്ത്തെടുക്കുക.
. ചെറുതായി അരിഞ്ഞ സവോള ബ്രൗണ് നിറമാവുന്നതുവരെ എണ്ണയില് വറുത്ത് കോരുക.
ചെറുതായി അരിഞ്ഞ ബീന്സ്, ക്യാരറ്റ് , കാപ്സിക്കം, ഗ്രീന് പീസ് എന്നിവ എണ്ണയില് വറുത്തു കോരുക. ഈ സമയത്ത് പച്ചക്കറികളില്‍ സോയ സോസ് ചേര്‍ത്താണ് മിക്കവാറും ഉണ്ടാക്കുന്നത്.. ബീന്സും ക്യാരറ്റും ഒക്കെ എണ്ണയിൽ വറക്കാതെ പ്രഷർ കുക്കറിൽ ഒരു വിസിൽ മാത്രം ഇട്ടു വേവിച്ചാൽ നിറം നഷ്ടപെടില്ല.
കിസ്മിസ്, അണ്ടിപ്പരിപ്പ് എന്നിവ വറുത്തു കോരുക.
ഒരു പാനിൽ 1 tbsp എണ്ണ ഒഴിച്ച് അതിലേക്കു ഇഞ്ചിയും പച്ച മുളകും ഇടുക .ഇഞ്ചി ബ്രൌണ് നിറമാകുമ്പോള് തയ്യാറാക്കിയ ബസ്മതി റൈസില് വറത്തു വെച്ചിരിയ്ക്കുന്ന സവോള, ബീന്സ്, ക്യാരറ്റ്, കിസ്മിസ്, അണ്ടിപ്പരിപ്പ്, സോയാ സോസ് ,കുരുമുളക് പൊടി എന്നിവ ചേര്ത്തിളക്കുക.. മുട്ട പാനിലിട്ടു കുരുമുളക് ചേര്ത്ത് ചിക്കിയെടുത്തതും. ഫ്രൈഡ് റൈസിൽ
ചേര്ത്ത് നന്നായ് മിക്സ് ചെയ്യുക.(ഇത് എല്ലാം മിക്സ് ചെയ്യുമ്പോള്‍ അല്പം തീ കൂട്ടിയിട്ടു എല്ലാം കൂടി വേഗത്തില്‍ മിക്സ് ചെയ്യണം.അങ്ങനെ ചെയ്യുമ്പോള്‍ ഒരു റെസ്റ്റോരന്‍ന്റ്റ് സ്റ്റൈല്‍ ലുക്കും രുചിയും വരും..)
സ്പ്രിംഗ് ഒനിയൻ ചെറുതായി മുറിച്ചു മുകളില്‍ വിതറി അലങ്കരിയ്ക്കുക..രുചികരമായ ഫ്രൈഡ് റൈസ് തയ്യാർ...
( ചൈനീസ് ഫ്രൈഡ് റൈസില്‍ അണ്ടിപ്പരിപ്പും ഉണക്ക മുന്തിരിയും ചേര്‍ക്കാറില്ല.നമ്മുടെ നാട്ടില്‍ ഒക്കെ ഉണ്ടാക്കുമ്പോള്‍ ചേര്‍ക്കുന്നത്ഞാ കണ്ടിട്ടില്ലേ...അത് പോലെ ഞാനും ചേര്‍ത്തു എന്ന് മാത്രം)
 
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment