Latest Recipes

വഴുതനങ്ങ മസാല ഫ്രൈ

വഴുതനങ്ങ മസാല ഫ്രൈ
By: Sunil Nair‎

ഞാൻ ഉണ്ടാക്കാറുള്ള പച്ചക്കറി വിഭവങ്ങളിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഒന്നാണിത് . 

ആവശ്യമുള്ള സാധനങ്ങൾ 

വഴുതിനങ്ങ 4 എണ്ണം - കനം കുറച്ചു നീളത്തിൽ അരിഞ്ഞു മഞ്ഞൾ പൊടി ഇട്ട വെള്ളത്തിൽ കഴുകിയെടുക്കുക ( മഞ്ഞൾ പൊടി വെള്ളത്തിൽ കഴുകി എടുത്താൽ വഴുതിനങ്ങയുടെ കറ എല്ലാം പോകും ). 

വലിയ ഉള്ളി 2 എണ്ണം - നീളത്തിൽ അരിഞ്ഞത് .
തക്കാളി 2 എണ്ണം - - നീളത്തിൽ അരിഞ്ഞത് .
പച്ചമുളക് 1 എണ്ണം - നീളത്തിൽ അരിഞ്ഞത് .
ഇഞ്ചി ചെറിയ പീസ്‌ - പൊടിയായി അരിഞ്ഞത് .
വെളുത്തുള്ളി 4 അല്ലി - പൊടിയായി അരിഞ്ഞത് .
മുളകുപൊടി അര സ്പൂണ്‍ .
മല്ലി പൊടി അര സ്പൂണ്‍ .
മഞ്ഞൾ പൊടി കാൽ സ്പൂണ്‍ .
ഉപ്പു പാകത്തിന് .
സണ്‍ ഫ്ലൊവർ ഓയിൽ പാകത്തിന് .

പാചകം ചെയ്യുന്ന വിധം 

 ഫ്രയിംഗ് പാനിൽ എണ്ണ ഒഴിച്ച് വഴുതിനങ്ങ ഇളം ബ്രൌണ്‍ നിറമാകുന്നതു വരെ ഫ്രൈ ചെയ്തു മാറ്റി വെക്കുക. ബാക്കി ഉള്ള എണ്ണയിൽ ( ഉള്ളി വഴറ്റി എടുക്കാൻ പാകത്തിനുള്ള എണ്ണ മതി ) അരിഞ്ഞ ഇഞ്ചിയും വെളുത്തുള്ളിയും ഇട്ടു വാട്ടിയതിനു ശേഷം അരിഞ്ഞു വെച്ച ഉള്ളി അതിലേക്കു ഇടുക . ഉള്ളി ഒന്ന് മൂപ്പായി വരുമ്പോൾ മസാലകളും ഉപ്പും അതിലേക്കിട്ടു ഒന്ന് വഴറ്റുക എന്നിട്ട് അരിഞ്ഞു വെച്ച തക്കാളി ഇട്ടു ഇളക്കി ഫ്രൈ ചെയ്തു വെച്ച വഴുതിനങ്ങ ഇട്ടു മിക്സ്‌ ചെയ്തു അടച്ചു വെക്കുക . 2 മിനിറ്റ് കഴിഞ്ഞാൽ വഴുതനങ്ങ മസാല ഫ്രൈ  റെഡി 
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment