Latest Recipes

ഉണക്കകപ്പപുഴുക്കും ഉണക്കമീൻ കറിയും.

ഉണക്കകപ്പപുഴുക്കും ഉണക്കമീൻ കറിയും.
By: Shaila Joice

ഉണക്കുകപ്പ തലേന്നു വൈകിട്ട് വെള്ളത്തിൽ ഇട്ട് പിറ്റേന്ന് രാവിലെ കഴുകിവാരി നികക്കെ വെളളമൊഴിച്ച് വേവിക്കുക.
തേങ്ങയും കാന്താരിയും ഉളളിയും കറിവേപ്പിലയും മഞ്ഞൾപൊടിയും കൂടി അരച്ച് വേവിച്ചൂറ്റി വെച്ചിരിക്കുന്ന കപ്പയിൽ ചേർത്ത് ഉപ്പും ചേർത്ത് മൂടിവെച്ച് ആവികയറ്റി അരപ്പു വേകുമ്പോൾ വാങ്ങി നന്നായി ഇളക്കി കുഴച്ചെടുക്കുക.

...

മീൻകറിക്ക് വേണ്ടി ദശക്കട്ടിയുള്ള ഉണക്കമീൻ കുറച്ചുനേരം വെള്ളത്തിൽ ഇട്ട് ഉപ്പുകളഞ്ഞ് കഴുകി മുറിച്ചെടുക്കുക. തേങ്ങ, മുളകുപൊടി, മഞ്ഞൾപൊടി, മല്ലിപൊടി ഇവ നന്നായി അരച്ചെടുത്തതും ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, ഇവ കീറിയതും, കറിവേപ്പില, കുടംപുളി, ആവശ്യത്തിന് വെള്ളവും ഒഴിച്ച് അടച്ചുവെച്ച് വേവിക്കുക. ഉപ്പ് ആവശ്യമെങ്കിൽ മാത്രം ചേർക്കുക. മീൻ വെന്ത് ചാറുകുറുകി വരുമ്പോൾ കടുകുതാളിച്ച് ചേർക്കുക.

« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment