Latest Recipes

നാടന്‍ ബീഫ് ഫ്രൈ- വയനാടന്‍ സ്റ്റൈല്‍)

നാടന്‍ ബീഫ് ഫ്രൈ- വയനാടന്‍ സ്റ്റൈല്‍)
By:Joicy Antony‎

ബീഫ് – 1 kg 
സവോള – 5 
ഇഞ്ചി ചതച്ചത് - 1 ടേബിള്‍സ്പൂണ്‍ 
വെളുത്തുള്ളി ചതച്ചത് - 1 ടേബിള്‍സ്പൂണ്‍ 
പച്ചമുളക് ചതച്ചത് – 2
കുരുമുളക് – 2-3 ടീസ്പൂണ്‍ എരിവനുസരിച്ച്‌ (തരുതരുപ്പായി പൊടിച്ചത്) 
മുളകുപൊടി – 3 ടീസ്പൂണ്‍ 
മല്ലിപൊടി – 2 ടീസ്പൂണ്‍ 
മഞ്ഞള്‍ പൊടി – 1 ടീസ്പൂണ്‍
തേങ്ങ – ചെറുതായി കൊത്തിനുറുക്കിയത് (അരമുറി തേങ്ങ)
കറിവേപ്പില – 3 തണ്ട് 
മല്ലിയില – 1 പിടി 
ഉപ്പു – പാകത്തിന് 

ഗരം മസാലയ്ക്ക് 
കറുവാപ്പട്ട – 3-4 കഷ്ണം 
ഗ്രാമ്പു – 6 എണ്ണം 
ഏലക്ക – 3 
പെരുംജീരകം – 1 ടീസ്പൂണ്‍ ഇവ പൊടിച്ചെടുത്തത് 

തയ്യാറാക്കുന്നവിധം 
ബീഫ് നന്നായി കഴുകി അതിലേക്കു മുളകുപൊടി, മല്ലിപൊടി, മഞ്ഞള്‍ പൊടി, പൊടിച്ചെടുത്ത മസാല പകുതി, 1 തണ്ട് കറിവേപ്പില, പാകത്തിന് ഉപ്പു ചേര്‍ത്ത് അര മണിക്കൂര്‍ വെച്ച ശേഷം ഒരു കുക്കറില്‍ വേവിച്ചെടുക്കുക. വെള്ളം ഒഴിക്കേണ്ട ആവശ്യമില്ല. 
ഒരു പാനില്‍ എണ്ണയൊഴിച്ച് തേങ്ങക്കൊത്തു ഇടുക. 2 മിനുട്ട് കഴിഞ്ഞു സവോള ഇട്ടു വഴറ്റുക. വഴന്നു വരുമ്പോള്‍‍ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ചതച്ചത് ചേര്‍ക്കുക. നന്നായി ഇളക്കുക. പിന്നിട് വേവിച്ചുവെചിരിക്കുന്ന ബീഫ് ചേര്‍ക്കുക.. ബാക്കിയുള്ള മസാലപൊടി, കറിവേപ്പില ഇടുക. ചെറിയ തീയില്‍ ഇടയ്ക്കിടെ നന്നായി ഇളക്കിക്കൊണ്ടിരിക്കുക. എരിവനുസരിച്ച്‌ കുരുമുളക് പൊടി ചേര്‍ക്കുക. നന്നായി ഉണങ്ങിവരുന്നതു വരെ ഇളക്കിക്കൊണ്ടിരിക്കുക. അവസാനം കുറച്ചു മല്ലിയില കുടി ഇട്ടു വാങ്ങുക. നല്ല ഡ്രൈ ബീഫ് ഫ്രൈ റെഡിയായി.
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment